Wednesday, 5 May 2010

ഒരു കുഞ്ഞു നൊമ്പരം.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ മരം എന്റെ വീട്ടിലെ നാട്ടു മാവായിരുന്നു. സ്വതവെ മരം കയറ്റത്തില്‍ മിടുക്കനായിരുന്ന എനിക്കു ഈ മരം കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ എനിക്കാ മരത്തിനോടു ആദരവും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു. താഴെയുള്ള ഒരു ചില്ലയില്‍ കയറിയിരുന്നു മുകളിലേക്കു നോക്കും. ആര്‍ക്കും പിടി കൊടുക്കാതെ ഉയര്‍ന്നുല്ലസിചു അഭിമാനത്തോടെ നില്‍ക്കുന്ന അവനെ ഞാന്‍ നിരാശയോടെ നോക്കി നില്‍ക്കും. കീഴടക്കാന്‍ പറ്റാത്തതിലുള്ള നിരാശയൊടെ.

പല തരത്തിലുളള പക്ഷികളും അവന്‍ടെ ചില്ലകളില്‍ അന്തേവാസികളായിരുന്നു. വൈകുന്നേരമാവുമ്പോഴെക്കും ചിതലക്കിളികള്‍ വന്ന്നു കലപില കലപില ശബ്ദമുണ്ടാമുണ്ടാക്കിക്കൊണ്ടിരിക്കും.

സ്കൂള്‍ വിട്ടു വന്ന്നാല്‍ ഉടനെത്തന്നെ മരത്തിന്‍റ്റെ മുകളിലേക്കു കയറാനുള്ള ശ്രമമായി. നടക്കില്ലെന്നു മനസ്സിലാവുന്നതോടെ പിന്‍ വാങ്ങി വേറെ ഏതെങ്കിലും ചെറിയ മരതിന്റെ മുകളില്‍ കയറി അരിശം തീര്‍ക്കും.

മാമ്പഴക്കാലമാവുന്നതൊടെ രാവിലെ എണീറ്റു ഓട്ടമാണു മാവിന്‍റ്റെ ചുവട്ടിലേക്ക്. തുടുത്ത നാട്ടു മാങ്ങ മാവിന്‍റ്റെ ചുവട്ടില്‍ വച്ചു തന്നെ കടിച്ചു തിന്നും. പത്തെണ്ണം വരെ കിട്ടിയ ദിവസങള്‍ ഉണ്ടായിട്ടുണ്ട്.

എനിക്കറിയില്ലായിരുന്നെങ്കിലും, ആ മരം എന്റ്റെ ജീ​വിതത്തിന്റെ ഒരു ഭാഗമായിരുന്നു. ജീവനില്ലത്തതായിരുന്നെങ്കുലും ഞാ​‍ന്‍ അതിനെ സ്നെഹിച്ചിരുന്നു.

ഒരു ദിവസം പതിവു പൊലെ ഞാന്‍ സ്കൂള്‍ വിട്ടു വന്നു ചായ കുടിച്ചു കൊണ്ടിരിക്കെ, ഒരു അപരിചിതമാ​‍യ ഗന്ധം എനിക്കനുഭവപ്പെട്ടു. ചായ കുടിച്ചെന്നു വരുത്തി, ഞാന്‍ പറമ്പിലേക്കോടി. മുമ്പില്‍ കണ്ട കാഴ്ച്ച എനിക്കു സഹിക്കാവുന്നതിലപ്പറമാ​‍യിരുന്നു. തല ഉയര്‍ത്തിപ്പിടിചു അഭിമാനത്തോടെ എന്‍റ്റെ നാട്ടുമാവ് നിന്നിരുന്ന ഇടം ശൂന്യം. എന്റെ പകുതി പൊക്കത്തില്‍ മരത്തിന്റെ ഒരു കുറ്റി അവശേഷിച്ചിട്ടുണ്‍ട്. അതില്‍ നിന്ന്നാണു മണം വരുന്ന്നത്. ലോകമെമ്പാടും വെളിച്ചം വീശിയതു പൊലെ ഒരു അന്തരീക്ഷം. എനിക്കു കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു പാടു സ്നേഹിച്ചതെന്തോ നഷടപ്പെട്ടവനെപ്പോലെ ഞാന്‍ കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകലോടെ ഏന്‍റ്റെ ഓര്‍മ്മകളുദട അവശിഷ്ടത്തിനു മുന്‍പില്‍ കുനിഞ്ഞിരുന്നു. എന്റെ കുഞ്ഞു ഹൃദയം വിങ്ങിപ്പൊട്ടി. തിരിഞു വീട്ടിലേക്കു നടക്കുമ്പോള്‍ എനിക്കു ലോകതോടു മുഴുവനും വെറുപ്പായിരുന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ നിറഞ്ഞ കണ്ണുകള്‍ക്കു മുന്‍പില്‍ കണ്ട അവ്യക്തമായ കാഴ്ച്ച ഞാനൊര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകും..

2010

2010ന്റെ തീരത്തു ഞാനു ദൂരേക്കു കണ്ണൂം നട്ടി പ്രതീക്ഷയോടെ തുടുത്ത ചക്രവാളത്തിലേക്കു നോക്കി നിന്നു. അതാണെന്റെ ലക്ഷ്യം, ഞാൻ കരുതി. വിരൽ‌ത്തുമ്പിലൂടെ ഏതോ ആവേശം തരിപ്പോടെ എന്റെയുള്ളിലേക്കരിച്ചു കയറി. ത്ണുത്ത കാറ്റിനു 2010ന്റെ പുതുഗന്ധമുണ്ടായിരുന്നു. കുതിച്ചു പായണം, ആ ചക്രവാളത്തിലേക്ക്. ഞാനോർത്തു, ചിറകുള്ള ഒരു വെള്ളക്കുതിരയെ കിട്ടിയിരുന്നെങ്കിൽ.

2010 വളരെ വേഗമുള്ളതായിരിക്കും. ഞാൻ കണക്കു കൂട്ടി. ഒരു വർഷം എന്നെ മാറ്റി മറിക്കട്ടെ. ഡിസംബറിന്റെ മുനമ്പിൽ പോയി നിന്ന് തിരിഞ്ഞു നോക്കി ഞാൻ പറയും, നോക്കു മാലോകരെ.. ഇതാ ഞാൻ നേടി. അപ്പോൾ എനിക്ക് വെളുത്ത കുപ്പായത്തിനു മീതെ കറുത്ത കോട്ടും ടൈയും ധരിച്ച രൂപമായിരിക്കും. ശരവേഗമായിരിക്കും എന്റെ ജീവിതത്തിനു. നിമിഷങ്ങൾക്കു ഞാനിന്നേ വിലയിട്ടു കഴിഞ്ഞു.

കയ്യിൽ പിടിച്ച പുതുവൽസര ബലൂൺ പോകുന്ന വഴിയിലെവിടെയോ തട്ടി കാറ്റൊഴിഞ്ഞു പോയി. ഒരു ചിരിയോടെ ഞാനോർത്തത് ബഷീറിന്റെ ഒരാത്മഗതമായിരുന്നു..
"അല്ലെങ്കിലും എന്തെഴുതാൻ...

hello tune..

മൂന്നു മാസത്തെ ലീവിനു വീ​‍ട്ടിലെത്തിയതാ​‍ണു ഞാന്‍. ഈ മൂന്നു മാസക്കാലം മലയാള മണ്ണിന്‍റ്റെ മണം ആവോളം ആസ്വദിച്ചു ജീവിക്കണം എന്ന്നു ഞാന്‍ ആഗ്രഹിച്ചു. നഷ്ടപ്പെട്ടതെന്തൊ തിരിച്ചു കിട്ടിയതു പോലെ ഒരനുഭവമാണെനിക്കിപ്പോള്‍. അഛനോടും അനിയത്തിയോടുമൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഞാന്‍ വാ തോരാതെ പലതും സംസാ​‍രിച്ചു കൊണ്‍ടിരുന്നു. അമ്മ ഹാളിന്റ്റെ ഒരു കോണില്‍ ചേര്‍ന്നു നിന്ന് എന്നെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നതു ഞാന്‍ ശ്രദ്ദിച്ചു. ഞാന്‍ വിചാരിച്ചു, ഈ ചുരുങ്ങിയ കാലം മുഴുവനും അമ്മയോടു പറ്റിച്ചേര്‍ന്നു ജീവിക്കണം. അതാണേറ്റവും വലിയ പുണ്യം.

പിറ്റേന്നു നേരം വെലുത്തപ്പൊഴും പുരത്തെങ്ങും പോവാന്‍ എനിക്കു തോന്നിയില്ല. സമയം ഒരു പത്തു മണിയായിക്കാണും. പെട്ടെന്നാണ് അമ്മ പറഞ്ഞത്,
"അസറുവിന്‍റ്റെ വീട്ടില്‍ ഒന്നു പോണില്ലെ നീ? ".
അപ്പോഴാണ് ഞാനോര്‍ത്തത്, ആ​‍ കാര്യം. മറക്കാന്‍ പാടില്ലായിരുന്നു. അസ്ഹര്‍ എന്ന ആ കൂട്ടുകാരനെ. അവന്‍ ഇപ്പോള്‍ ഭൂമിക്കു മുകളില്‍ ഇല്ലെങ്കില്‍ പോലും. ഓര്‍മ്മയുടെ ചില മങ്ങിയ ദൃശ്യങ്ങള്‍ എന്‍റ്റെ കണ്ണിന്റ്റെ മുന്നില്‍ മിന്നി മാഞ്ഞു പോയി.
ഞാന്‍ അപ്പോള്‍ത്തന്നെ ബൈക്കുമെടുത്ത് പുറപ്പെട്ടു.

ഞായറാഴ്ച്ച ആയതു കൊണ്‍ട് ക്ക് അഛനും വീട്ടിലുണ്ടായിരുന്നു.
"ഹല്ല ഇതാര്, ഹരിയോ. എത്ര നാളായി മോനെ കണ്ടിട്ട്? " എന്നൊരു ചോദ്യത്തോടെ അവന്‍റ്റെ ഉമ്മ എന്നെ സ്വീകരിച്ചു. ആ സ്ത്രീയുടെ കണ്‍ തടങ്ങളില്‍ വിഷാദത്തിന്‍റ്റെ കറുത്ത പാടുകള്‍ ഞാന്‍ കണ്ടു. അവര്‍ എന്നെ സ്വീകരണ മുറിയിലേക്കു നയിച്ചു. മുറിയില്‍ അസ്ഹറിന്‍റ്റെ അനിയത്തി ഷഹന ടിവി കണ്ടുകൊണ്ടിരിക്കുന്നുണ്ടായിരുന്നു. എന്നെക്കണ്ടതും അവള്‍ എഴുന്നേറ്റു തലയിലിട്ട തട്ടന്‍ താഴ്ത്തി ഭംങിയുള്ള അവളുടെ മുടി മറച്ചു കളഞ്ഞു. ജ്യെഷ്ടന്‍റ്റെ കൂട്ടുകാരനോടു ഹൃദ്യമായി ഒന്നു ചിരിക്കാന്‍ ശ്രമിച്ചുവെങ്കിലും നീര്‍ച്ചാലുകള്‍ പാടുകള്‍ തീ​ര്‍ത്ത അവളുടെ കവിളുകള്‍ അവളെ അനുവദിച്ചില്ല.

ഉമ്മ അടുക്കളയിലേക്കു പോയി. കുറച്ചു കഴിഞ്ഞു അസ്ഹറിന്‍റ്റെ അച്ച്ചന്‍ കടന്നു വന്നു. കുറെ നേരം അദ്ദേഹവുമായി സംസാരിച്ചിരുന്നു. ആ കുടുംബം ദുച്ചങ്ങളെല്ലാം മറക്കാന്‍ പടിച്ചു കഴിഞ്ഞിരുന്നു. കാ​‍ലമെന്ന മാന്ത്രികന്‍ പഠിപ്പിച്ചു കഴിഞ്ഞിരുന്നു അവരെ, മറക്കാന്‍, ചിരിക്കാന്‍.

ചെറുപ്പം മുതലുള്ള കളിക്കൂട്ടുകാരനായിരുന്നു അസ്ഹര്‍ എനിക്ക്. കളിച്ചും ചിരിച്ചും പിണങ്ങിയും ഇണങ്ങിയും തല്ലു കൂടിയും വളര്‍ന്നവരായിരുന്നു ഞങ്ങള്‍. പഠിക്കാന്‍ മിടുക്കനായിരുന്നു അസ്ഹര്‍. കോഴിക്കോടു മെഡിക്കല്‍ കോളെജില്‍ ബി.ഡി.അസിനു പഠിക്കുകയായിന്നു. ആറു മാസം മുമ്പ് ഒരു ബൈക്ക് അക്സിഡന്റിന്റെ രൂപത്തില്‍ വിധി അവന്റെ ജീവന്‍ കവര്‍ന്നെടുത്തു.

വാര്‍ത്ത കേട്ട എനിക്ക് ശ്വാസം നിലച്ച പോലെയായിരുന്നു. കാലചക്രം നിലച്ചതു പൊലെ.
അസ്ഹറിന്റെ അച്ച്ചനു പ്രായം കുറെ കൂടിയതു പോലെ തോന്നി. അദ്ദെഹം എന്റെ ജോലിയെപ്പറ്റിയൊക്കെ കുറെ ചോദിച്ചു കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ അസ്ഹറിന്റെ അമ്മ ചായയും പലഹാരവും കൊണ്ടു വന്ന്നു ടീപോയില്‍ വെച്ചു.

"ഷഹന ഇപ്പൊ എത്രാം ക്ലാസ്സിലാ? " ഒരു ചായയെടുത്ത് ഊതിക്കുടിച്ചു കൊണ്ടു ഞാന്‍ ചോദിച്ചു.
പ്ലസ് റ്റുവാ, സയിന്‍സ്"
എന്‍ട്രന്‍സ് എഴുതുന്നില്ലെ?

ഹ, ഉം, എഴുതണം ഒരു ഭംങ്ങിയുള്ള ചിരിയോടെ അവള്‍ പറഞ്ഞു.
മുറിയിലെ ടിവിയില്‍ സിനിമാ ഗാനങ്ങള്‍ ഓടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ആ കുടുംബം എല്ലാം മറന്നെന്നു തന്നെ എനിക്കു തോന്നി.
ഒന്നു രണ്ടു പ്രാവശ്യം സംഭാഷണം നിലക്കുകയും എല്ലാവരും ടിവിയില്‍ ശ്രദ്ദിക്കുകയും ചെയ്തു. വെറുതെ. അപ്പോള്‍ പലരും പലതാണ് ചിന്തിക്കുന്നതെന്ന് എനിക്കു മനസ്സിലായി. ഞാന്‍ ടിവിയില്‍ നിന്നും കണ്ണെടുക്കാതെത്തന്നെ പ്ലേറ്റില്‍ നിന്നും ഒരു ജിലെബി എടുത്തു കടിച്ചു. ടിവിയില്‍ നീണ്ട മുടിയുള്ള മുചത്തവിടിവിടെയായി രോമം വളര്‍ത്തിയ ഒരു യുവാ​‍വ് പ്രത്യക്ഷപ്പെട്ടു. ഏതോ ഒരു പെണ്‍കുട്ടിയുമായി അയാള്‍ ഫോണില്‍ സംസാരിക്കുകയും അവള്‍ അവളുടെ കാമുകനു വേണ്‍ടി ഒരു പാട്ടു സമര്‍പ്പിക്കാന്‍ അയാളൊടാവശ്യപ്പെടുകയും ചെയ്തു. വെറുതെയാണെങ്കിലും ഈ സമയം എല്ലാവരും ടിവിയില്‍ ശ്രദ്ധിച്ചു കൊണ്ടിരിക്കുകയായിരുന്നു.

സ്ക്രീനില്‍ ഒരു പ്രണയ ഗാനതിന്‍റ്റെ ദ്രിശ്യങ്ങള്‍ തെളിഞ്ഞു വന്നു.
"മഴവില്‍ കൊതുമ്പിലേറി വന്ന വെണ്ണിലാക്കിളി..."

ഞാന്‍ സ്വയമറിയാതെത്തന്നെ ആ ഗാനം അസ്വദിക്കാന്‍ തുടങ്ങി.

ഒരു നിമിഷം.....

പൊടുന്നനെ എന്‍ടെ ഇടതു വശത്തു നിന്നും ഒരു ഗദ്ഗദം പൊട്ടിയുയര്‍ന്നു. ഞാന്‍ തിരിഞ്ഞു നോക്കി........ഒരു മാതാവിന്‍റ്റെ ഹൃദയത്തെ കുത്തിനോവിക്കുന്ന എന്തോ ഒന്നു സംഭവിച്ചു എന്നെനിക്കു മനസ്സിലായി.അവര്‍ സാരിത്തലപ്പു കൊണ്ടു മുഘം മറച്ച് വേഗത്തില്‍ മുറിയുടെ പുറത്തേക്കോടി.

ഒരു സദസ്സില്‍ അവിചാരിതമാ​യി എത്തിപ്പെട്ട ഒരു അപരിചിതനെപ്പോലെ ഞാന്‍ മിഴിച്ചിരുന്നു.

ഞാന്‍ ഷഹനയെ നോക്കി. അവളുടെ മുചം മങ്ങി വിളറിക്കഴിഞ്ഞിരുന്നു.
എനിക്കൊന്നും മനസ്സിലായില്ല. അസഹറിന്റെ ഒരു അഛന്‍ പ്രതിമ കണക്കെ ഇരിക്കുന്നുണ്ടായിരുന്നു.

ഞാ​‍ന്‍ സാവധാനം ചായഗ്ലാസ് റ്റീപൊയില്‍ വെച്ചു....എനിക്കൊന്നുറപ്പായിരുനു. ആ കുടുംബസദസ്സിന്റെ മനസ്സിനെ വേദനിപ്പിക്കുന്ന എന്തൊ ഒന്നു സംഭവിചിട്ടുണ്ട്. അതു തീര്‍ച്ച.

ഷഹന മറ്റേതൊ ലോകത്തിലെന്ന പോലെ ടിവിയിലേക്കു തന്നെ ഉറ്റു നോക്കിക്കൊണ്ടിരുന്നു. എനിക്കു പെട്ടെന്നു തന്നെ ആ അന്തരീക്ഷത്തില്‍ നിന്നു രക്ഷപ്പെടണമെന്നു തോന്നി. ഞാന്‍ പതുക്കെ എണീറ്റ് വാതില്‍ ലക്ഷ്യമാക്കി നടന്നു. സ്വീകരണ മുറിയുടെ വാതിലിനടുത്തെത്തിയ ഞാന്‍ പെട്ടെന്നു എന്തോ ഓര്‍ത്ത പൊലെ തിരിഞ്ഞു നടന്നു. ടീപൊയില്‍ നിന്നും ബൈക്കിന്‍റ്റെ കീ എടുത്തു. എന്നിട്ടു ഷഹനയുടെ അടുത്തെത്തി ഞന്‍ ശബ്ദം താഴ്ത്തി അവളോടു ചോദിച്ചു.

" അല്ല, ഉ...ഉമ്മ എന്തിനാ കരഞ്ഞത്? "
അവള്‍ പതുക്കെ മുചം തിരിചെന്നു നോക്കി. വിളറിയ ആ മുചം പെട്ടെന്നു വിതുമ്പുന്ന പോലെയായി...
ഇടറിയ ശബ്ദത്തില്‍ അവള്‍ പറഞ്ഞു. "ഇക്കാന്‍റ്റെ ഫോണിലേക്കു വിളിക്കുമ്പോ കേക്കണ പാട്ടാത്"...

സ്ത്ബ്ധനായി നിന്നു പൊയി ഞാന്‍. കുറച്ചു നിമിഷം......
ഇത്ര നിസ്സാരമായൊരു കാര്യം ആ മാതാവിന്‍റ്റെ മനസ്സിനെ എത്ര ആഴത്തില്‍.......

എനിക്കൊന്നും പറയാന്‍ കഴിഞ്ഞില്ല.......

പെട്ടെന്നു ഞാന്‍ പറഞ്ഞു.. "എന്നാ ഞാന്‍ പോയിട്ടു വരാം"...

തരിച്ചിരിക്കുന്ന അദ്ദേഹം എന്റെ മുചത്തു നോക്കി, പോകാനനുവാദം തന്നു...

തിളച്ചു മറിയുന്ന മനസ്സുമായി ഞാന്‍ പുറത്തെക്കിറങ്ങി.

ബൈക്കില്‍ ഓടിക്കൊണ്ടിരിക്കുമ്പോള്‍ എന്‍റ്റെ മനസ്സിലേക്ക് ആ ഗാനത്തിന്‍റ്റെ ഈണം അരിച്ചു വന്നു കൊണ്ടിരുന്നു. അപ്പോള്‍ അതു ഞാ​‍നാസ്വദിച്ചോ?....

മനസ്സിനെ കുളിരില്‍ നനയിക്കുന്ന സംഗീതമെന്ന അത്ഭുതം ഒരമ്മക്കു വേദനയുടെ ഓര്‍മ്മകളാണു സമ്മാനിച്ചത്. അവര്‍ക്കിനിയൊരിക്കലും ആ ഗാനം ആസ്വദിക്കാന്‍ കഴിയില്ല...


വീടിന്‍ടെ വരാന്തയില്‍ത്തന്നെ എന്റെ അമ്മ നില്‍പ്പുന്‍ടായിരുന്നു....എന്റെ കണ്ണിന്റെ കോണിലൂടെ ഊറി വന്ന ജലകണങ്ങള്‍ ഞാന്‍ അവര്‍ കാണാതെ തുടച്ചു കളഞ്ഞു.