ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും ഉയരം കൂടിയ മരം എന്റെ വീട്ടിലെ നാട്ടു മാവായിരുന്നു. സ്വതവെ മരം കയറ്റത്തില്‍ മിടുക്കനായിരുന്ന എനിക്കു ഈ മരം കീഴടക്കാന്‍ കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ എനിക്കാ മരത്തിനോടു ആദരവും ബഹുമാനവും ഒക്കെ ഉണ്ടായിരുന്നു. താഴെയുള്ള ഒരു ചില്ലയില്‍ കയറിയിരുന്നു മുകളിലേക്കു നോക്കും. ആര്‍ക്കും പിടി കൊടുക്കാതെ ഉയര്‍ന്നുല്ലസിചു അഭിമാനത്തോടെ നില്‍ക്കുന്ന അവനെ ഞാന്‍ നിരാശയോടെ നോക്കി നില്‍ക്കും. കീഴടക്കാന്‍ പറ്റാത്തതിലുള്ള നിരാശയൊടെ.
പല തരത്തിലുളള പക്ഷികളും അവന്‍ടെ ചില്ലകളില്‍ അന്തേവാസികളായിരുന്നു. വൈകുന്നേരമാവുമ്പോഴെക്കും ചിതലക്കിളികള്‍ വന്ന്നു കലപില കലപില ശബ്ദമുണ്ടാമുണ്ടാക്കിക്കൊണ്ടിരിക്കും.
സ്കൂള്‍ വിട്ടു വന്ന്നാല്‍ ഉടനെത്തന്നെ മരത്തിന്‍റ്റെ മുകളിലേക്കു കയറാനുള്ള ശ്രമമായി. നടക്കില്ലെന്നു മനസ്സിലാവുന്നതോടെ പിന്‍ വാങ്ങി വേറെ ഏതെങ്കിലും ചെറിയ മരതിന്റെ മുകളില്‍ കയറി അരിശം തീര്‍ക്കും.
മാമ്പഴക്കാലമാവുന്നതൊടെ രാവിലെ എണീറ്റു ഓട്ടമാണു മാവിന്‍റ്റെ ചുവട്ടിലേക്ക്. തുടുത്ത നാട്ടു മാങ്ങ മാവിന്‍റ്റെ ചുവട്ടില്‍ വച്ചു തന്നെ കടിച്ചു തിന്നും. പത്തെണ്ണം വരെ കിട്ടിയ ദിവസങള്‍ ഉണ്ടായിട്ടുണ്ട്.
എനിക്കറിയില്ലായിരുന്നെങ്കിലും, ആ മരം എന്റ്റെ ജീവിതത്തിന്റെ ഒരു ഭാഗമായിരുന്നു. ജീവനില്ലത്തതായിരുന്നെങ്കുലും ഞാന്‍ അതിനെ സ്നെഹിച്ചിരുന്നു.
ഒരു ദിവസം പതിവു പൊലെ ഞാന്‍ സ്കൂള്‍ വിട്ടു വന്നു ചായ കുടിച്ചു കൊണ്ടിരിക്കെ, ഒരു അപരിചിതമായ ഗന്ധം എനിക്കനുഭവപ്പെട്ടു. ചായ കുടിച്ചെന്നു വരുത്തി, ഞാന്‍ പറമ്പിലേക്കോടി. മുമ്പില്‍ കണ്ട കാഴ്ച്ച എനിക്കു സഹിക്കാവുന്നതിലപ്പറമായിരുന്നു. തല ഉയര്‍ത്തിപ്പിടിചു അഭിമാനത്തോടെ എന്‍റ്റെ നാട്ടുമാവ് നിന്നിരുന്ന ഇടം ശൂന്യം. എന്റെ പകുതി പൊക്കത്തില്‍ മരത്തിന്റെ ഒരു കുറ്റി അവശേഷിച്ചിട്ടുണ്‍ട്. അതില്‍ നിന്ന്നാണു മണം വരുന്ന്നത്. ലോകമെമ്പാടും വെളിച്ചം വീശിയതു പൊലെ ഒരു അന്തരീക്ഷം. എനിക്കു കരയാതിരിക്കാന്‍ കഴിഞ്ഞില്ല. ഒരു പാടു സ്നേഹിച്ചതെന്തോ നഷടപ്പെട്ടവനെപ്പോലെ ഞാന്‍ കണ്ണീരില്‍ കുതിര്‍ന്ന കണ്ണുകലോടെ ഏന്‍റ്റെ ഓര്‍മ്മകളുദട അവശിഷ്ടത്തിനു മുന്‍പില്‍ കുനിഞ്ഞിരുന്നു. എന്റെ കുഞ്ഞു ഹൃദയം വിങ്ങിപ്പൊട്ടി. തിരിഞു വീട്ടിലേക്കു നടക്കുമ്പോള്‍ എനിക്കു ലോകതോടു മുഴുവനും വെറുപ്പായിരുന്നു. തിരിഞ്ഞു നോക്കിയ ഞാന്‍ നിറഞ്ഞ കണ്ണുകള്‍ക്കു മുന്‍പില്‍ കണ്ട അവ്യക്തമായ കാഴ്ച്ച ഞാനൊര്‍ക്കുമ്പോള്‍ ഇന്നും എന്റെ കണ്ണുകള്‍ അറിയാതെ നിറഞ്ഞു പോകും..
Wednesday, 5 May 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment