2010ന്റെ തീരത്തു ഞാനു ദൂരേക്കു കണ്ണൂം നട്ടി പ്രതീക്ഷയോടെ തുടുത്ത ചക്രവാളത്തിലേക്കു നോക്കി നിന്നു. അതാണെന്റെ ലക്ഷ്യം, ഞാൻ കരുതി. വിരൽത്തുമ്പിലൂടെ ഏതോ ആവേശം തരിപ്പോടെ എന്റെയുള്ളിലേക്കരിച്ചു കയറി. ത്ണുത്ത കാറ്റിനു 2010ന്റെ പുതുഗന്ധമുണ്ടായിരുന്നു. കുതിച്ചു പായണം, ആ ചക്രവാളത്തിലേക്ക്. ഞാനോർത്തു, ചിറകുള്ള ഒരു വെള്ളക്കുതിരയെ കിട്ടിയിരുന്നെങ്കിൽ.
2010 വളരെ വേഗമുള്ളതായിരിക്കും. ഞാൻ കണക്കു കൂട്ടി. ഒരു വർഷം എന്നെ മാറ്റി മറിക്കട്ടെ. ഡിസംബറിന്റെ മുനമ്പിൽ പോയി നിന്ന് തിരിഞ്ഞു നോക്കി ഞാൻ പറയും, നോക്കു മാലോകരെ.. ഇതാ ഞാൻ നേടി. അപ്പോൾ എനിക്ക് വെളുത്ത കുപ്പായത്തിനു മീതെ കറുത്ത കോട്ടും ടൈയും ധരിച്ച രൂപമായിരിക്കും. ശരവേഗമായിരിക്കും എന്റെ ജീവിതത്തിനു. നിമിഷങ്ങൾക്കു ഞാനിന്നേ വിലയിട്ടു കഴിഞ്ഞു.
കയ്യിൽ പിടിച്ച പുതുവൽസര ബലൂൺ പോകുന്ന വഴിയിലെവിടെയോ തട്ടി കാറ്റൊഴിഞ്ഞു പോയി. ഒരു ചിരിയോടെ ഞാനോർത്തത് ബഷീറിന്റെ ഒരാത്മഗതമായിരുന്നു..
"അല്ലെങ്കിലും എന്തെഴുതാൻ...
Wednesday, 5 May 2010
Subscribe to:
Post Comments (Atom)

No comments:
Post a Comment